കൊച്ചി: പല രാജ്യങ്ങള്‍ക്കെതിരെയും ട്രംപ് തീരുവ ചുമത്തിയെങ്കിലും ആത്യന്തികമായി അത് യുഎസ് സാമ്പത്തിക വ്യവസ്ഥയെയാണ് ബാധിക്കുകയെന്ന് ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സ് ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ഗൗരംഗ് എച്ച്. ഷാ . കേരള മാനേജ്മെന്റ് അസോസിയേഷന് ഇന്‍സൈറ്റ് എക്സില്‍, വാള് സ്ട്രീറ്റില്‍ നിന്ന് ദലാല്‍ സ്ട്രീറ്റിലേക്ക്: അസ്ഥിരമായ യുഎസ് നയചക്രത്തില് ഉയര്‍ന്നുവരുന്ന വിപണി അവസരങ്ങള്‍ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ കമ്പോളം അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നും നോട്ട് നിരോധനവും കോവിഡും ഉള്‍പ്പെടെയുള്ളവ ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് പ്രതിസന്ധികളുണ്ടാക്കിയിട്ടുണ്ടെങ്കിലും പിന്നീട് കുതിക്കാനുള്ള വഴിയൊരുക്കിയെന്നും അദ്ദേഹം പറഞ്ഞു. കേരള മാനേജ്മെന്റ് അസോസിയേഷന് വൈസ് പ്രസിഡന്റും പ്രോഗ്രാം കമ്മിറ്റി ചെയറുമായ ദിലീപ് നാരായാണന് സ്വാഗതവും ട്രഷറര്‍ ഡോ. അനില്‍ ജോസഫ് നന്ദിയും പറഞ്ഞു.